Organisation

മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്‌മെന്റ്

അച്ചടക്കരാഹിത്യം തുടങ്ങിയ അധാർമികതകളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി, ധാർമിക ജീവിതത്തിനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുന്നു റാഗിംഗ്,രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാൽ സംഘർഷ ഭരിതമായ കലാലയങ്ങളിൽ വിശ്വമാനവീകതയും സാഹോദര്യവും പ്രചരിപ്പിക്കുന്നു. കലാലയങ്ങളുടെ മതേതരാന്തരീക്ഷം നിലനിർത്തുവാനായി പരിശ്രമിക്കുന്നു

വിഷൻ

രാഷ്ട്ര പുരോഗതിക്കായ് യത്നിക്കുകയും വിദ്യാർഥികൾക്കിടയിൽ ഇസ്ലാം മതത്തെ യഥാരൂപത്തിൽ പ്രതിനിധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അച്ചടക്കമുള്ള വിദ്യാർഥി തലമുറകളെ വാർത്തെടുക്കുക, വിദ്യാർഥികളുടെ പഠന, ജീവിത നിലവാരമുയർത്താൻ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക.

മിഷൻ

ഇസ്ലാം മതത്തിലെ അടിസ്ഥാന വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവ പ്രമാണബന്ധിതമായി പ്രചരിപ്പിക്കുന്നു വിദ്യാർഥികൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുവാനുതകുന്ന ബോധവൽക്കരണം നടത്തുന്നു ലഹരിയുടെ ഉപയോഗം, ലൈംഗിക വൈകൃതങ്ങൾ, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അച്ചടക്കരാഹിത്യം തുടങ്ങിയ അധാർമികതകളുടെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തി, ധാർമിക ജീവിതത്തിനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുന്നു റാഗിംഗ്,രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാൽ സംഘർഷ ഭരിതമായ കലാലയങ്ങളിൽ വിശ്വമാനവീകതയും സാഹോദര്യവും പ്രചരിപ്പിക്കുന്നു. കലാലയങ്ങളുടെ മതേതരാന്തരീക്ഷം നിലനിർത്തുവാനായി പരിശ്രമിക്കുന്നു


ചരിത്രം

കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സയ്യിദ് സനാഉള്ള മക്തി തങ്ങൾ, വക്കം അബ്ദുൽഖാദിർ മൗലവി തുടങ്ങിയവരുടെ പാത പിന്തുടർന്ന് ഇ.മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ.എം മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയവർ രൂപീകരിച്ച കേരള മുസ്ലിം ഐക്യ സംഘത്തിന്റെ തുടർച്ചയായി 1950 ൽ രൂപീകൃതമായ കേരള നദുവത്തുൽ മുജാഹിദീൻ 1970 ൽ രൂപം കൊടുത്ത വിദ്യാർത്ഥി സംഘടനയാണ് മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം എസ് എം).

പ്രവർത്തനങ്ങൾ

അറിവിൻ തീരം

അധ്യയന വർഷത്തിന്റെ നടത്തുന്ന തുടക്കത്തിൽ ആ വർഷത്തെ പ്രവർത്തന പദ്ധതികളുടെയും മദ്റസാ സാഹിത്യസമാജത്തിന്റെയും ഉദ്ഘാടന സംഗമം.

'കൗതുകം' വിജ്ഞാനോത്സവം

"അറിവ് അനുഭവം ആസ്വാദനം" എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ (ഓഗസ്റ്റ് 15) വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം ആണിത്. ദേശസ്നേഹം വളർത്തുക, തീവ്രവാദത്തിനും വർഗീയതക്കുമെതിരെ ഇളം തലമുറയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് പ്രോഗ്രാമിന്റ

ഈദ് കാർഡുകൾ

രണ്ട് പെരുന്നാൾ ദിനങ്ങളിലും ഈദ് ഗാഹുകളിലും മസ്ദിദുകളിലും വിശ്വാസികൾക്ക് ആശംസകൾ നേർന്ന് ബാലവേദി പ്രവർത്തകർ ഈദ് ആശംസ കാർഡുകൾ വിതരണം ചെയ്യുന്നു. ഊഷ്മളമായ സ്നേഹ ബന്ധങ്ങൾക്ക് വിത്തുപാകാൻ കുരുന്നുകളെ ഇത് സഹായിക്കുന്നു

പ്രതിഭാ സംഗമം

മേഖല തലങ്ങളിൽ നടത്തുന്ന 'നോളജ്' ടാലന്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഉയർന്ന മാർക്ക് നേടുന്ന നൂറ് കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പാണ് പ്രതിഭാസംഗമം. ഭാവി നേതാക്കളെ കണ്ടെത്തുവാനും പ്രചോദിപ്പിക്കുവാനും പ്രതിഭാ സംഗമം ലക്ഷ്യമിടുന്നു.

കളിച്ചങ്ങാടം

'തിന്മയുടെ ഒഴുക്കിനെതിരെ നന്മയുടെ തീരത്തേക്ക് കൂട്ടുകാർ കൂട്ടുന്ന ചങ്ങാടം' എന്ന തലക്കെട്ടിൽ ബാലവേദി പ്രവർത്തകർ നടത്തുന്ന ഏറെ ആകർഷണീയമായ പരിപാടി. ഓരോ മേഖലയിലും വിവിധ മദ്റസകളിലെയും സ്കൂളുകളിലെയും കൂട്ടുകാർ ഒരുമിച്ചു കൂടുന്നു. കൗതുക ചെപ്പ്, തേന്മൊഴി, സർഗതീരം

'ബട്ടർഫ്ലൈസ്' കിഡ്സ് സമ്മർ ഗാർഡൻ

'പാടാം പറയാം പാറി നടക്കാം' എന്ന പ്രമേയത്തിൽ വേനലവധിക്കാലത്ത് ജില്ലാ തലങ്ങളിൽ നടത്തുന്ന ത്രിദ്വിന സമ്മർ ക്യാമ്പ്. 7 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകുന്നു. കുട്ടികളിൽ അഭിലഷണീയമായ മാറ്റങ്ങൾ സൃഷ്ടിക്കാനുതകും വിധം വിവിധ തല സ്പർശിയായ പ്രോഗ്രാമാണി

ബാലകൗതുകം ( ബാല പ്രസിദ്ധീകരണം)

'കുട്ടികൾക്കെന്നും സന്മാർഗ ദീപം' എന്ന പ്രമേയത്തിൽ കേരളത്തിൽ ഒരു വിദ്യാർത്ഥി സംഘടന പുറത്തിറക്കിയ പ്രഥമ ബാല മാസികയാണ് ബാലകൗതുകം. കുട്ടികളുടെ വായനാശീലം വളർത്താനും അവരിൽ സദാചാര ബോധം നിക്ഷേപിക്കാനും ലക്ഷ്യമിടുന്നു.

സ്കൂൾ വിംഗ്

ഹൈസ്കൂൾ & ഹയർ സെക്കണ്ടറി (13-18 വയസ്സ് ) പ്രായത്തിലുള്ള വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിൽ വരുന്നത്. വളർച്ചയുടെയും വികാസത്തിന്റെയും നിർണായക ഘട്ടമാണ് ഈ കൗമാരകാലം. ഇത് തിരിച്ചറിഞ്ഞാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ എം എസ് എം ആവിഷ്കരിക്കുന്

ഹൈസക്ക്

വർഷത്തിലൊരിക്കൽ ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ - ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനമാണ് ഹൈസക്. വർത്തമാന കാലത്ത് കൗമാരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ചയാക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും അത് വഴി നന്മയുടെ കൂട്ടായ്മയിൽ ഭാഗമായി തീരാൻ വിദ്യാർഥികളെ

ബാലവേദി

3 വയസ്സ് മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ബാലവേദി. ഇളം തലമുറയിൽ ദൈവബോധവും മതനിഷ്ഠയും നന്മ നിറഞ്ഞ മനസ്സും രൂപപ്പെടുത്തുകയാണ് ബാലവേദിയുടെ പ്രവർത്തന ലക്ഷ്യം. കേരളത്തിലെ കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്രസകളിലും എൽ.പി, യു.പി സ്കൂൾ തലങ്ങ

അലൈവ് ജില്ല സഹവാസക്യാമ്പ്

'വരൂ നന്മയുടെ ലോകത്തേക്ക് മിഴിതുറക്കാം' എന്ന പ്രമേയത്തിൽ ഹൈസ്കൂൾ &ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന ത്രിദിന റസിഡൻഷ്യൽ ക്യാമ്പ്.

ഇഖ്റഅ് മോറൽ സ്കൂൾ

വേനലവധിക്കാലത്ത് മണ്ഡലം തലങ്ങളിൽ നടക്കുന്ന ദശദിന അവധിക്കാല മതപഠന സംരംഭം.

പ്രോഫ്കോൺ

മെഡിക്കൽ, എഞ്ചിനീയറിംഗ് ടെക്നിക്കൽ, മാനേജ്മെന്റ്, ലോ, പാരാമെഡിക്കൽ തുടങ്ങിയ പ്രൊഫഷണൽ കലാലയങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി "To the right goal through the right path" എന്ന പ്രമേയത്തിൽ 1996 മുതൽ എം എസ് എം സംഘടിപ്പിക്കുന്ന പ്രൊഫഷനൽ സ്റ്റുഡൻസ് കോൺഫറൻസാണ് പ്രോഫ്

കാമ്പസ് ഡിബേറ്റ്

സമകാലിക വിഷയങ്ങളിൽ വിവിധ വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് ക്യാമ്പസ് പരിസരങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചാ വേദിയാണിത്.

ഇല്ലുമിന

ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ഏകദിന റിലീജിയസ് വർക്ക്ഷോപ്പ്. ആർട്സ് ആൻഡ് സയൻസ് വിദ്യാർത്ഥികളും പാരലൽ കോളേജ് വിദ്യാർത്ഥികളും ഈ ഗണത്തിൽ വരുന്നു.

സൈൻസ്

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴ്സുകളാണ് ആർട്സ്&സയൻസ് കോഴ്സുകൾ. ഓരോ വർഷവും ആ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ തലങ്ങളിൽ നടത്തുന്ന ഏകദിന സമ്മേളനമാണ് സൈൻസ്.

സോഷ്യൽ സയൻസ് സമ്മിറ്റ്

മാനവിക വിഷയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ. ഗവേഷണ രംഗത്ത് വിഷയീഭവിക്കേണ്ട വിവിധ ചരിത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വിദ്യാർഥികൾക്ക് പുറമെ ചരിത്ര പണ്ഡിതന്മാരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കുന്നു.

മീറ്റ് ദ സ്കോളേഴ്സ്

പ്രൊഫഷണൽ, ആർട്സ്&സയൻസ് കാമ്പസ് പ്രതിനിധികൾക്കായ് നടത്തപ്പെടുന്ന ത്രൈമാസ പഠന വേദി. ഇസ്ലാമിക പണ്ഡിതന്മാരുടെ നേതൃത്വത്തിൽ കാലികവും പ്രസ്ക്തവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വിഷയ സംബന്ധിയായ സംശയങ്ങൾ ദൂരീകരിക്കുന്നു.

'നാസ്കോ'ദേശീയ അറബിക് വിദ്യാർത്ഥി സമ്മേളനം.

കേരള മുസ്ലിം നവോത്ഥാന രംഗത്ത് ഭൗതികവും ബൗദ്ധികവുമായ നേതൃത്വം നൽകിയവരാണ് അറബിക് വിദ്യാർഥികൾ. പുതിയ കാലം ആവശ്യപ്പെടുന്ന സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് വിദ്യാർഥികളെ ബോധവൽക്കരിക്കാനും ആ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അവരെ പ്രേരിപ്പിക്കാനും ഈ സമ്മേളനം ലക്ഷ്യമിടുന്നു

റിനൈസൻസ്

ഓരോ വർഷവും അഫ്സൽ ഉൽ ഉലമ പൂർത്തിയാക്കി പുറത്തിറങ്ങുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ത്രിദിന ഓറിയന്റേഷൻ പ്രോഗ്രാം.

ബ്ലൈസ് സമ്മർ ക്യാമ്പ്

'Straight arrow for bright morrow' എന്ന പ്രമേയത്തിൽ എല്ലാ വർഷവും അമ്പത് എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ വേനലവധിക്കാലത്ത് സംഘടിപ്പിക്കുന്ന റസിഡൻഷ്യൽ ക്യാമ്പാണിത്.