News

പൗരത്വ നിഷേധത്തിനതിരെ വിദ്യാര്‍ഥി ശക്തിയുടെ പ്രതിഷേധം

തേഞ്ഞിപ്പാലം: മതാടിസ്ഥാനത്തില്‍ പൗരന്മാരെ വര്‍ഗീയവല്‍ക്കരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന വിദ്യാര്‍ത്ഥി പ്രധിഷേധം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്നു. മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം. എസ്. എം) സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തത്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടുള്ള പ്രതിജ്ഞ റിനൈ ടി.വി വഴി ഇരുപത്തി അഞ്ച് ലക്ഷം ആളുകള്‍ക്ക് എത്തിച്ചുകൊടുത്തു. പ്രൊഫ എന്‍. വി അബ്ദുറഹിമാന്‍, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. എ. ഐ അബ്ദുല്‍ മജീദ് സ്വലാ ഹി, ഡോ പി. പി അബിദുല്‍ ഹഖ്, എം. എം അക്ബര്‍, അബ്ദുല്‍ ജലീല്‍ മാമാങ്കര, സൈഫുദ്ധീന്‍ സ്വലാഹി, ജാസിര്‍ രണ്ടത്താണി, സുഹ്ഫി ഇംറാന്‍, അനസ് സ്വലാഹി കൊല്ലം, അമീന്‍ അസ്‌ലഹ്, റഹ്മത്തുള്ള അന്‍വാരി, ഫൈസല്‍ ബാബു സലഫി, അബ്ദുസ്സലാം അന്‍സാരി, അബ്ദുല്‍ വഹാബ് സ്വലാഹി, ഇത്തിഹാദ് സലഫി, ശിഹാബ് തൊടുപുഴ, സുബൈര്‍ സുല്ലമി, യഹ്‌യ മദനി, നവാസ് സ്വലാഹി, ആദില്‍ ഹിലാല്‍, ശാഹിദ് മുസ്‌ലിം ഫാറൂഖി, ശിബിലി മുഹമ്മദ് എന്നിവര്‍ പ്രതിജ്ഞക്ക് നേതൃത്വം കൊടുത്തു. തുടര്‍ന്നു നടന്ന ഇന്റലക്ച്വല്‍ ഡിബേറ്റ് പി. കെ കുഞ്ഞാലിക്കുട്ടി എം. പി ഉദ്ഘാടനം ചെയ്തു. കെ. എന്‍. എം ഉപാധ്യക്ഷന്‍ പ്രൊഫ. എന്‍. വി. അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാന്‍ വിഷയാവതരണം നടത്തി. മുഹമ്മദ് അലി ശിഹാബ് ഐ. എ. എസ്, പി. വിജയന്‍ ഐ. പി. എസ്, കെ. പി. എ മജീദ്, പി. കെ. ബഷീര്‍ എം. എല്‍. എ, വി. വി പ്രകാശ്, ഒ അബ്ദുറഹിമാന്‍, കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രൊഫ. എ. പി. അബ്ദുല്‍ വഹാബ്, ഡോ. എ. ബി മൊയ്തീന്‍ കുട്ടി, വി. എസ് ജോയ്, ഡോ. ഫസല്‍ ഗഫൂര്‍ അമീന്‍ അസ്‌ലഹ്, ഷഫീഖ് ഹസ്സന്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു. സത്യാനന്തര കാലത്തെ ഇന്ത്യന്‍ കലാലയം എന്ന പ്രമേയത്തില്‍ കാലത്ത് നടന്ന കാമ്പസ് പാര്‍ലമെന്റില്‍ പ്രശസ്ത ആക്ടിവിസ്റ്റ് പ്രൊഫ. റാംപുനിയാനി ഉദ്ഘാടനം ചെയ്തു. അഡ്വ എന്‍ ശംസുദ്ദീന്‍ എം. എല്‍. എ, എം. എസ്. എഫ് ദേശീയ വൈസ് പ്രസിഡന്റ് പി. വി അഹമ്മദ് സാജു എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു. സലീല്‍ ചെമ്പയില്‍ അദ്ധ്യകഷത വഹിച്ചു. ദേശീയ കലാലയങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ വ്യത്യസ്ത സര്‍വ്വകലാശലകളില്‍ നിന്നും സദാദ് അബ്ദുസ്സമദ്, ഹാദിഖ് ജസാര്‍, നാസിം റഹ്മാന്‍, അദ്‌നാന്‍ അലി, അഡ്വ കെ. സി മുഹമ്മദ് ഡാനിഷ്, മുഹമ്മദ് സലീഖ് എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന യുക്തിവാദം അപക്വ ചിന്തകളുടെ വിളനിയം എന്ന സെഷനില്‍ എം. എം. അക്ബര്‍, ഡോ. സുല്‍ഫിക്കറലി, ബഷീര്‍ പട്ടേല്‍ത്താഴം, കെ. എം ഫൈസി തരിയോട് എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് നടന്ന മോട്ടിവേഷനല്‍ മൊമന്റ്‌സില്‍ വിവിധ മേഘലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ടി. അബൂബക്കര്‍ സിദ്ദീഖ് ഐ. എ. എസ്, പി. സി മുസ്തഫ, അലി രിസാ അബ്ദുല്‍ ഗഫൂര്‍, ഡോ. ടി. എം മന്‍സൂറലി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. എം. എസ്. എം സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് സ്വലാഹി കൊല്ലം പാനല്‍ നിയന്ത്രിച്ചു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഇന്ന് (ഞായര്‍) സമാപിക്കും. ഇന്ന് രാവിലെ നടക്കുന്ന വനിതാ സമ്മേളനം എം. ജി. എം സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വ്വഹിക്കും. മുഹ്‌സിന അദ്ധ്യക്ഷത വഹിക്കും. രമ്യാ ഹരിദാസ് എം. പി മുഖ്യാഥിതി ആകും. ശമീമ ഇസ്‌ലാഹിയ്യ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. വാഫിറ ഹന്ന, അത്തൂഫ മുനവ്വിറ, അന്‍ഷിദ, ഷമീല പുളിക്കല്‍, നാജിയ പറളി, ആയിഷ ചെറുമുക്ക്, നബീല കുനിയില്‍, ഫാത്തിമ തഹ്‌ലിയ, സഫിയ റസാഖ്, എം. പി. ഫസ്മിന്‍, ജിന്‍ഷിദ എന്നിവര്‍ സംസാരിക്കും. ആദര്‍ശ സമ്മേളനം പി. വി അന്‍വര്‍ എം. എല്‍. എ, വി അബ്ദുറഹിമാന്‍ എം. എല്‍. എ എന്നിവര്‍ പങ്കെടുക്കും. കെ. എന്‍. എം മലപ്പുറം വെസ്റ്റ് കണ്‍വീര്‍ എന്‍ കുഞ്ഞിപ്പമാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം. അബ്ദുറഹിമാന്‍ സലഫി, പ്രൊഫ. എന്‍. വി സകരിയ്യ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഉനൈസ് പാപ്പിനിശ്ശേരി, ശബീര്‍ കൊടിയത്തൂര്‍, ഇത്തിഹാദ് സലഫി എന്നിവര്‍ സംസാരിക്കും. വിദ്യാഭ്യാസ സമ്മേളനം ടി. വി. ഇബ്‌റാഹിം എം. എല്‍. എ പങ്കെടുക്കും. കെ. എന്‍. എം വൈസ് പ്രസിഡന്റ് എച്ച്. ഇ. മുഹമ്മദ് ബാബു സേഠ് അദ്ധ്യകഷത വഹിക്കും. ടി. പി. അബ്ദുറസാഖ് ബാഖവി, അലി ശാക്കിര്‍ മുണ്ടേരി, അന്‍സാര്‍ നന്മണ്ട, നാസര്‍ മുണ്ടക്കയം, റഹ്മത്തുള്ള അന്‍വാരി എന്നിവര്‍ സംസാരിക്കും. സാംസ്‌കാരിക സെഷനിന് പി. കെ അബ്ദുറബ്ബ് എം. എല്‍. എ ഉദ്ഘാടനം ചെയ്യും. കെ. സിറാജുദ്ദീന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹി്ക്കും. കെ. കെ. ഹനീഫ, ഷഫീഖ് അസ്‌ലം, അബ്ദുസ്സലാം മോങ്ങം, അബ്ദുശുക്കൂര്‍ സ്വലാഹി, ഡോ. എ. ഐ അബ്ദുല്‍ മജീദ് സ്വലാഹി, സുബൈര്‍ പീടിയേക്കല്‍, അഷ്‌കര്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിക്കും. സമാപാന സമ്മേളനം കെ. എന്‍. എം സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം നിര്‍വ്വഹിക്കും. എം. എസ്. എം സംസ്ഥാന പ്രസിഡന്റ് ജലീല്‍ മാമാങ്കര അദ്ധ്യക്ഷത വഹിക്കും. കെ. എന്‍. എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. ഉണ്ണീന്‍കുട്ടി മൗലവി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.പി. കെ. അഹ്മദ്, ഡോ. ഫസല്‍ ഗഫൂര്‍, എ. പി. അബ്ദുസ്സമദ്, എ. പി. ശംസുദ്ധീന്‍ ബിന്‍ മുഹ്‌യുദ്ധീന്‍, അഷ്‌റഫ് ഷാഹി ഒമാന്‍, ഡോ. കെ. മുഹമ്മദ് ബഷീര്‍, എം. മുഹമ്മദ് മദനി, ഡോ. ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷാ, അഡ്വ. മായിന്‍ക്കുട്ടി മേത്തര്‍, ശരീഫ് മേലേതില്‍, ജാസിര്‍ രണ്ടത്താണി, സൈഫുദ്ദീന്‍ സ്വലാഹി, ഫൈസല്‍ ബാബു സലഫി എന്നിവര്‍ സംസാരിക്കും.