News

ജനാധിപത്യ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലാണ് രാജ്യം പ്രതീക്ഷിക്കുന്നത് : രാം പുനിയാനി

തേഞ്ഞിപ്പാലം : ജനാധിപത്യ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും കോളമിസ്റ്റുമായ രാം പുനിയാനി പറഞ്ഞു. എം. എസ്. എം ഗോൾഡൻ ജൂബി ലി സമ്മേളനതാടനുബന്ധിച്ച് നടന്ന ക്യാംപസ് പാർലിമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.രാജ്യത്തെ പ്രമുഖ കലാലയങ്ങളിലെ വിദ്യാർത്ഥികളെല്ലാം പ്രതിഷേധവുമായി ഇറങ്ങിതി രിച്ചത് ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ്. സ്വാതന്ത്ര സമര പോരാട്ടങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് വിദ്യാർത്ഥികളുടെ ഫാസിസ്റ്റ് വിരുദ്ധസമരങ്ങൾ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയെ അതിജീവിക്കാൻ കൂട്ടായുള്ള നിരന്തര പ്രക്ഷോഭങ്ങളാണ് വേണ്ടത്. രാജ്യത്തെ യഥാർത പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തികമായി കൂപ്പുകുത്തുകയാണ് രാജ്യം. വികലമായ പരിഷ്കാരങ്ങളിലൂടെ കേന്ദ്രസർക്കാർ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നു. കള്ളങ്ങൾ പറഞ്ഞുകൊണ്ടാണ് സർക്കാർ പിടിച്ചു നിൽക്കുന്നത്. മുൻപ് ഇല്ലാത്ത ഭീതിയുടെ നിഴലുകളാണ് രാജ്യത്താകമാനം കാണുന്നത്. ജനങ്ങളെ ഭീതിയിൽ നിർത്തി കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് കുറച്ചുകാലമായി ഭരണകൂടം സ്വീകരിക്കുന്ന നിലപാട്.നൂറിൽപരം ആളുകളാണ് രാജ്യത്ത് പശുവിന്റെ പേരിൽ ചുരുങ്ങിയ നാളുകൾകളിൽ കൊലചെയ്യപ്പെട്ടത്. പൗരത്വ ബില്ലിലൂടെ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും അതിന് വിദ്യാർത്ഥികൾ മുൻപിൽ നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. സലിൽ ചെബയിൽ സ്പീക്കറായി.എൻ.ശംസുദ്ദീൻ എം.എൽ.എ. എം.എസ്.എഫ് ദേശിയ വൈസ് പ്രസിഡന്റ് അഹ്മദ് സാജു മുഖ്യാഥിതികളായി.കേന്ദ്ര സർവകലാശാല വിദ്യാർത്ഥികളായ സദാദ് അബ്ദു സമദ്,വസിൽ അഹ്മദ്, ഹദിക് ജാസർ, നാസിം റഹ്മാൻ, അദ്നാൻ അ ലി അഡ്വ.കെ.സി മുഹമ്മദ് ദാനിഷ് സി.മുഹമ്മദ് സലീഖ്‌ എന്നിവർ സംസാരിച്ചു