News

ഫാഷിസത്തിനെതിരെ നിലപാട്‌ ശക്തമാക്കണമെന്ന് എം എസ് എം സമ്മേളനം

തേഞ്ഞിപ്പലം : ന്യൂനപക്ഷ രഹിത ഇന്ത്യയെന്ന ആർ. എസ്‌. എസ്‌ സ്വപ്ന സാക്ഷാൽകാരത്തിനായി ഭരണകൂടം കരുക്കൾ നീക്കുന്ന ദുരവസ്ഥയിൽ മതനിരപേക്ഷ കക്ഷികൾ ഫാഷിസത്തിനെതിരായ പോരാട്ടം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എം. എസ്‌. എം. ഗോൾഡൻ ജൂബിലിയുടെ ഉദ്‌ഘാടന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്‌ലിംകളെ വംശഹത്യാ മുനമ്പിൽ നിർത്തുന്ന ഇൻഡ്യൻ നാസികളെ ചെറുക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾ വരുത്തുന്ന ഏത്‌ അലംഭാവത്തിനും‌ രാജ്യം വലിയ വില കൊടുക്കേണ്ടി വരും. ദളിദർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ആണ് നാക്കുന്നത്. രാജ്യത്ത് ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തെ ദേശവ്യാപകമായി ഏകോപിപ്പിക്കുവാനും ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകാനും കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾ മുൻകയ്യെടുക്കണം. ബി. ജെ. പി വിജയിക്കാതിരിക്കുക എന്ന പൊതു മിനിമം പരിപാടിയിൽ ഐക്യപെട്ടു നിൽക്കാൻ വരാനിരിക്കുന്ന മുഴുവൻ പൊതുതെരഞ്ഞെടുപ്പുകളിലും സെക്യുലർ പാർട്ടികൾ സന്നദ്ധമാകണം- എം എസ് എം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.