സാമൂഹ്യമാധ്യങ്ങളുടെ ദുരുപയോഗം നിയമം മൂലം നിയന്ത്രിക്കണം- എം.എസ്. എം
കോഴിക്കോട്: നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കും രാജ്യദ്രോഹ പ്രവർത്തങ്ങൾക്കുമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാമൂഹ്യ മാധ്യമങ്ങളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് എം.എസ്.എം സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മാധ്യമ ശിൽപശാല ആവശ്യപ്പെട്ടു. വിചാരണക്കുമുമ്പേ പോലീസുകാർ പ്രതികളെ വെടിവെച്ച് കൊല്ലുമ്പോൾ കയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ മനസ്സ് ഗുരുതരമായ സാമൂഹ്യ മനോരോഗത്തെയാണ് സൂചിപ്പിക്കുന്നത്. തീവ്രവാദ സംഘങ്ങൾ സ്വകാര്യമായി ഉപയോഗിക്കുന്ന ടെലഗ്രാം മീഡിയയെ നിരോധിക്കണം. വിദ്യാർത്ഥികൾക്കിടയിൽ മാധ്യമ സാക്ഷരത വർധിപ്പിക്കാനുള്ള പദ്ധതികൾ സംസ്ഥാന തലത്തിൽ എം.എസ്. എം. ആസൂത്രണം ചെയ്യുന്നത്. എം.എസ്. എം.ഗോൾഡൻ ജൂബിലി സമ്മേളനം ഡിസംബർ 27, 28, 29 തീയതികളിലായി കാലികറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് നടക്കും.മീഡിയ ശിൽപശാല കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി ഉദ്ഘാനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജലീൽ മാമാങ്കര അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന ട്രഷറർ ജാസിർ രണ്ടത്താണി, ഐ. എസ്. എം സെക്രട്ടറി റഹ്‌മത്തുല്ല സ്വലാഹി, റിവാഡ് ചെയർമാൻ ജലീൽ പരപ്പനങ്ങാടി,റിനൈ ടി.വി കോഡിനേറ്റർ യാസിർ അറഫാത്ത്, അബ്ദുൽ മുഹൈമിൻ, ആദിൽ അഹമ്മദ് എന്നിവർ സംസാരിച്ചു.