ഉന്നത കലാലയങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകം: എം.എസ്.എം മെറ്റിയർ
കോഴിക്കോട് : ഭരണ ഘടന അട്ടിമറിക്കുന്ന നീക്കങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായി എം.എസ്.എം ദേശീയ കാമ്പസ് വിംഗിന്റെ അഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച മെറ്റിയർ ഏകദിന കേന്ദ്ര സർവ്വകലാശാല ശില്പശാല അഭിപ്രായപ്പെട്ടു. സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങളാണ്. ഉന്നത പഠന രംഗത്ത് സമാധാനപരമായ സാഹചര്യം നിലനിൽക്കേണ്ടത് വിദ്യാഭ്യാസ പുരോഗതിക്ക് അനിവാര്യമാണ്. രാജ്യ വളർച്ചയുടെ ചാലക ശക്തിയായി മാറണ്ടേ പുതു തലമുറയെ വാർത്തെടുക്കാൻ ബാധ്യസ്തരായ അധികാരികൾ തന്നെ അക്രമങ്ങളെ ന്യായികരിക്കുന്നത് അപമാനകരെമെന്നും സംഗമം അഭിപ്രായപ്പെട്ടു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ മുൻ ഡയറക്ടർ പ്രൊഫസർ കെ.എം അബ്ദുൽ റഷീദ് ശിൽപശാല ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ക്യാമ്പസ് വിംഗ് കൺവീനർ ഫർഹാൻ ഹൈദരാബാദ് അധ്യക്ഷത വഹിച്ചു. എം.എസ്.എം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാൻ, സലീൽ ചെമ്പയിൽ, അദ്നാൻ (ജാമിയ മില്ലിയ, ഡൽഹി), മിൻഹാജ് .പി.വി ( അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി), ഷഹാന.പി (ഇഫ്ലു , ഹൈദരാബാദ്), ഫായിസ് മുഹമ്മദ് (ഡൽഹി യൂണിവേഴ്സിറ്റി), ഹാദിക്ക് ജസാർ( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), അഹമ്മദ് ഷഹാബി (എൻ.ഐ.ടി വരങ്കൽ), ശിജാസ് മൈസൂർ എന്നിവർ പ്രസംഗിച്ചു. മീഡിയ കൺവീനർ 9744889014