News

ചരിത്രം രചിച്ചു എം.എസ്.എം സുവര്‍ണ്ണ ജൂബിലി സമ്മേളനം സമാപിച്ചു

തേഞ്ഞിപ്പാലം : അര നൂറ്റാണ്ടിന്റെ കര്‍മ്മ നൈരന്ത്യവുമായി മുജാഹിദ് വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എം സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പ്രൗഡമായ സമാപനം. ഒരുവര്‍ഷമായി രാജ്യത്തിനകത്തും പുറത്തുമായി നടന്നുവന്ന പരിപാടികള്‍ക്കാണ് ഇതോടെ സമാപനമായത്.1969ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗമായി പ്രവര്‍ത്തനമാരംഭിച്ച എം.എസ്.എം കക്ഷിരാഷ്ട്രീയത്തിനാധീതമായി വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക മുന്നേറ്റത്തിന്റെ മുന്നില്‍ നിര്‍ത്തിയാണ് പ്രവർത്തിച്ചത്. പഠനം,ചിന്ത,സമര്‍പ്പണം എന്ന മുദ്രാവാക്യവുമായി അഞ്ചുപതിറ്റാണ്ട് കേരളത്തിന്റെ നവോത്ഥാനഭൂമികയില്‍ എം എസ് എം മുന്നിട്ട്നിൽക്കുകയായിരുന്നു. മൂന്ന് ദിവസം നീണ്ട ജൂബിലി സമ്മേളനത്തിന്റെ സമാപന സമ്മേളനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘടനം ചെയ്തു. എം എസ് എം പ്രസിഡന്റ് അബ്ദുൽ ജലീൽ മാമാങ്കര അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ സ്വലാഹി സ്വാഗതം പറഞ്ഞു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി ഡോ. കെ ടി ജലീൽ, ഡോ. കെ മുഹമ്മദ്‌ ബഷീർ, ഡോ. അൻവർ ആമീൻ, എൻ എ അബ്ദുൽ കരീം, എം മുഹമ്മദ്‌ മദനി, ഡോ. ഹുസൈൻ മടവൂർ, നൂർ മുഹമ്മദ്‌ നൂർഷ, അഡ്വ. മായിൻ കുട്ടി മേത്തർ, ശരീഫ് മേലേതിൽ, ജാസിർ രണ്ടത്താണി, ഫൈസൽ ബാബു സലഫി പ്രസംഗിച്ചു. നേരത്തെ നടന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി പി കെ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്തു. ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, പി കെ ജംഷീർ ഫാറൂഖി, ഷഫീക് അസ്‌ലം, സുബൈർ പീടിയേക്കൽ, അബ്ദുൽ ഷുക്കൂർ സ്വലാഹി, അസ്‌കർ നിലമ്പൂർ കെ സിറാജുദ്ധീൻ പ്രസംഗിച്ചു.