പൗരത്വ നിഷേധത്തിനെതിരെയുള്ള മാനവിക കൂട്ടായ്മ പ്രതീക്ഷാനിര്‍ഭരം ടി. പി. അബ്ദുള്ളക്കോയ മദനി
മനുഷ്യരെ മതത്തിന്റെ പേരില്‍ വര്‍ഗീയ വല്‍ക്കരിക്കുവാനുള്ള ഫാഷിസ്റ്റുകളുടെ ഗൂഢ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ രൂപം കൊണ്ട മതേതര മാനവിക കൂട്ടായ്മ പ്രതീക്ഷാനിര്‍ഭരമാണെന്ന് കെ. എന്‍. എം സംസ്ഥാന പ്രസിഡന്റ് ടി. പി. അബ്ദുള്ളക്കോയ മദനി അഭിപ്രായപ്പെട്ടു. സങ്കുചിത താല്‍പര്യങ്ങള്‍ക്കും മത ജാതി വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മുഴുവന്‍ മനുഷ്യരുടെയും കൂട്ടായ്മ ഇതര സമൂഹങ്ങള്‍ക്കും മാതൃകയാണ്. സഹോദരസമുദായങ്ങള്‍ അഭിമുഖീകരിക്കുന്ന പൗരത്വ പ്രതിസന്ധിയെ നേരിടാന്‍ ജാതി മത ഭേദമന്യേ ഇന്ത്യയിലെ മനുഷ്യര്‍ യോജിപ്പോടെ പ്രതികരിക്കുന്നുവെന്നത് ശ്ലാഖനീയമാണ്. ഏക മാനവതയ്ക്ക് വേണ്ടിയുള്ള ശബ്ദങ്ങളില്‍ പ്രധാനപ്പെട്ടതായാണ് ഈ കൂട്ടായ്മയെ വിലയിരുത്തേണ്ടത്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് നീതിയ്ക്കും ന്യായത്തിനും വേണ്ടി വേറിട്ട ശബ്ദങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നതിന് ഏറെ സന്തോഷകരമാണ്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് നിര്‍ണായകമായത് പോലെ തന്നെ ഫാഷിസ്റ്റ് വളര്‍ച്ചയെ നേരിടാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കുന്നതാണ്. അതിനെ അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വലിച്ചിക്കാതെ സഹന സമരത്തിന്റെ വഴിയിലേക്ക് നയിക്കേണ്ട ചുമതല സമൂഹത്തിനാണ്.