News

ഗവർണർക്കെതിരിൽ രൂക്ഷ വിമർശനവുമായി സ്പീക്കർ

തെഞ്ഞിപ്പാലം:പൗരത്വഭേദഗതി നിയമത്തിൽ സംവാദത്തിന് ക്ഷണിക്കുന്ന കേരള ഗവർണർ രാജ്യത്തിൻറെ മതേതര ഭരണ ഘടനാ ഉള്ളടക്കവും മൂല്യങ്ങളും അറിഞ്ഞിരിക്കണമെന്ന് കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. വൈവിധ്യങ്ങളും ബഹുസ്വരതയിലും സമ്പന്നമായ ഇന്ത്യ ഏതാനും ആളുകൾക്ക് മാത്രം തീരുമാനിക്കാവുന്ന അത്ര ചെറുതല്ലെന്ന് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ഇപ്പോൾ ബോധ്യമായി കാണും എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ഭരണഘടനയുടെ പതിനാലും പതിനഞ്ചും എണ്ണി പറഞ്ഞു വിശദീകരിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എം എസ് എം സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം