സ്ത്രീ നവോത്ഥാനത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഊര്‍ജം പകരുന്നത്: എം.എസ്.എം വിദ്യാര്‍ത്ഥിനി സമ്മേളനം
തേഞ്ഞിപ്പലം : രാജ്യത്തൊട്ടാകെ അലയടിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളിലെ സ്ത്രീ സാന്നിധ്യം സ്ത്രീ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ നേര്‍ക്കാഴ്ച്ചയാണന്ന് എം.എസ്.എം സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥിനി സമ്മേളനം വിലയിരുത്തി. കലാപങ്ങളും സംഘര്‍ശങ്ങളും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീ സമൂഹത്തെയാണ്. വര്‍ഗീയതയും വിഭാഗീയതയും ഉണ്ടാക്കുന്ന സംഘര്‍ഷാപരിതമായ സാഹചര്യങ്ങളില്‍ പീഢിപ്പിക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീ സുരക്ഷ ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലഘട്ടമാണിത്. ബലാല്‍സംഘ കുറ്റവാളികളുടെ വിചാരണ വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ നടപ്പാക്കാന്‍ ക്രിമിനല്‍ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥിനി സംഗമം എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. ശമീമ ഇസ്ലാഹിയ്യ മുഖ്യപ്രഭാഷണം നടത്തി.എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് എന്നിവര്‍ സംസാരിച്ചു. മുഹ്‌സിന അധ്യക്ഷയായി.വാഫിറ ഹന്ന,അത്തൂഫ മുനവ്വിറ,അന്‍ഷിദ,ഷമീല പുളിക്കല്‍,നാജിയ പറളി,ആയിഷ ചെറുമുക്ക്,നബീല കുനിയില്‍ എന്നിവര്‍ സംസാരിച്ചു.