CONTINUING RELIGIOUS EDUCATIONS

എന്താണ് സി ആർ ഇ ?

മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (MSM) നടത്തുന്ന പ്രതി വാര പഠന ക്ലാസ്സ് ആണ് cre. ഹൈ സ്കൂൾ - ഹയർ സെക്കൻഡറി കോളേജ് തലങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഇസ്ലാമിക ബോധം പകർന്നു നൽകുന്നു. ശാസ്ത്രീയവും കേന്ദ്രീകൃത വുമായ പഠന മാർഗങ്ങളിലൂടെ മതത്തിന്റെ നന്മകളെ കൗമാര മനസ്സിലേക്ക് നിക്ഷേപിക്കുന്നു.. ഉത്തമ പൗരന്മാരായി വളരാൻ അവരെ പ്രാപ്തരാക്കുന്നു.

എന്തുകൊണ്ട് CRE?

പ്രാഥമിക മതവിദ്യാഭ്യാസം പോലും ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ലഭിക്കുന്നില്ല. ആധുനികലോകത്ത് മതവിദ്യാഭ്യാസം പാർശ്വവത്കരിക്കപ്പെടുന്നു. ഒരു വിദ്യാർത്ഥി സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുന്ന പ്രായത്തിൽ അവന്റെ ചിന്തകളെ ശരിയായി നയിക്കുവാൻ പര്യാപ്തമായ മത വിദ്യാഭ്യാസ പദ്ധതി എന്ന് നിലവിലില്ല. തിന്മകൾ വ്യപകമായിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒറ്റപെട്ട പ്രതിരോധങ്ങൾ പലപ്പോഴും ദുർബലമാകുന്നു.ഇത്തരം ഘട്ടങ്ങളിൽ തിന്മകൾക്കെതിരെയുള്ള വിദ്യാർത്ഥി സമൂഹത്തിന് കൂട്ടായ്മ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.

Notification

CRE exam live: https://exam.crelive.in/

Social Media

CRE സവിശേഷതകൾ.

  • വിശ്വാസം കർമം സംസ്‌കരണം എന്നീ മേഖലകളിൽ സമഗ്രമായ അപഗ്രഥിക്കുന്ന മികച്ച സിലബസ്
  • ഇസ്ലാമിക പാഠങ്ങൾ ആധികാരിക പ്രമാണങ്ങൾ അടിസ്ഥാനമാക്കി സലഫുകളുടെ രീതിശാസ്ത്രം അവലംബിച് നടപ്പാക്കുന്ന പഠനരീതി
  • ഇക്‌റാ ബോർഡ്‌ ഓഫ് ഫാക്കൽറ്റി യുടെ പരിശീലനം ലഭിച്ച അധ്യാപകരുടെ മികച്ച സേവനം
  • ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അധ്യാപനം
  • സ്കൂൾ-കോളേജ്-പാഠ്യ പദ്ധതികളെയും പരീക്ഷകളെയും പരിഗണിച്ചുകൊണ്ടുള്ള പഠനക്രമം
  • കർമശാസ്ത്ര വിഷയങ്ങളിൽ പ്രായോഗിക പരിശീലനം
  • സെൽഫ് അസ്സെസ്സ്മെന്റ് ടെസ്റ്റും നവീന മൂല്യനിർണയ രീതിയും
  • ഓൺലൈൻ എക്സാം.
  • രണ്ട് വർഷം കൊണ്ട് പൂർത്തിയാകുന്ന സിലബസ്

എങ്ങനെയാണ് ക്ലാസ്സുകളുടെ രൂപം?

മൂന്ന് മാസമാണ് ഒരു കോഴ്സ്.ഓരോ വിഷയ സംബന്ധമായി പാഠപുസ്തകങ്ങൾ പഠിതാവിന് നൽകുന്നു. ഇപ്പൊൾ കഴിഞ്ഞത് ജൂൺ - ആഗസ്റ്റ് സെഷൻ ആണ്.സെപ്റ്റംബർ - നവംബർ സെഷൻ തുടങ്ങാനിരിക്കുന്നു. പൂർണമായും ഓൺലൈൻ മോഡിലാണ് പരീക്ഷ,വിജയികൾക്ക് സംസ്ഥാന സമിതിയുടെ കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകുന്നു. കഴിഞ്ഞ സെഷനിലെ തീം ' നന്മയുടെ ശീലുകൾ ' ഇപ്പൊൾ തുടരുന്ന സെഷൻ_ ' വീട് : വിശ്വ മഹാ സംസ്കൃതിയുടെ ഗൃഹ പാഠങ്ങൾ ' എന്നതാണ്.

എങ്ങിനെ ഇൗ കോഴ്സിൽ പങ്കെടുക്കാം?

KNM,ISM, MSM, MGM ജില്ലാ മണ്ഡല ശാഖാ യിലെ പ്രവർത്തകരുമായി സംസാരിച്ചാൽ സെന്ററിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.

Contact Number: +91984645552

Ledership Exam Join CRE Centers